Connect with us

കേരളം

കനത്ത മഴയിൽ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പുന്നക്കാട് ഭാഗത്ത് ‘വൻ മണ്ണിടിച്ചിൽ’

Screenshot 2023 10 18 163353

കനത്ത മഴയിൽ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പുന്നക്കാട് ഭാഗത്ത് ‘വൻ മണ്ണിടിച്ചിൽ’. നിരവധിപേർ കുടുങ്ങിയതായി പ്രാഥമിക വിവരം. രാവിലെ 10.30ന് നിലമ്പൂർ തഹസിൽദാർക്കാണ് ഇത് സംബന്ധിച്ച് ആദ്യ സന്ദേശം ലഭിക്കുന്നത്. ഉടൻ താലൂക്ക് കൺട്രോൾ റൂമിൽ നിന്നും പൊലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫിസർ എന്നിവർക്ക് വിവരം നൽകി. ഞൊടിയിടയിൽ ആംബുലൻസും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം ദുഷ്‌കരമായതിനാൽ വിവരം ദേശീയ ദുരന്ത നിവാരണ വിഭാഗത്തെ അറിയിച്ചു. അപകട സാധ്യതയെ തുടർന്ന് കരുവാരക്കുണ്ട് ക്യാമ്പ് ചെയ്യുകയായിരുന്ന സേന ഉടൻ സ്ഥലത്തെത്തി.

കൂട്ടായ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി നാല് പേരെയും രക്ഷിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. നാല് പേരാണ് കുടുങ്ങിക്കിടന്നിരുന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് സംഘങ്ങൾ മടങ്ങി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം അമ്പരെന്നെങ്കിലും മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസമായി.

ദുരന്ത നിവാരണ ഒരുക്കങ്ങൾ എത്രത്തോളം എന്നു വിലയിരുത്താനാണ് മോക്ഡ്രിൽ നടത്തിയത്. രക്ഷാ പ്രവർത്തനവും ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കലും എത്രത്തോളം പ്രായോഗികമാണ് എന്നു കൂടിയുള്ള വിലയിരുത്തലാണ് നടന്നത്. കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ് സജ്ജീകരിച്ചത്. ദേശീയ ദുരന്ത നിവാരണ സേന ആർക്കോണം നാലാം ബറ്റാലിയന്റെ തൃശൂർ റീജനൽ റസ്പോൺസ് സെന്ററിലെ 25 പേരാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ്, ട്രോമാകെയർ വിഭാഗങ്ങളും പങ്കെടുത്തു.

Also Read:  ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ അരുൺ മോക്ഡ്രിൽ ഏകോപിപ്പിച്ചു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ, തഹസിൽദാർ എം.പി സിന്ധു, ദേശീയ ദുരന്ത നിവാരണ സമിതി ടീം കമാൻഡറായ എം.കെ ചൗഹാൻ, അസി. കമാൻഡർ സഞ്ജയ് സിങ്, ഫയർ ഓഫീസർ വി.കെ ഋതിജ്, സബ് ഇൻസ്പെക്ടർ എസ്. മനോജ് എന്നിവർ നേതൃത്വം നൽകി. മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ ഓഫീസിലെ കൺട്രോൾ റൂമിൽ ഡെപ്യൂട്ടി കലക്ടർ എസ്.എസ് സരിൻ, ജൂനിയർ സൂപ്രണ്ട് നാസർ, ഹസാർഡ് അനലിസ്റ്റ് ആദിത്യ തുടങ്ങിയവർ ഏകോപനത്തിന് നേതൃത്വം നൽകി.റവന്യൂ, ഫയർ, പൊലിസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. നിലമ്പൂർ താലൂക്ക് ഓഫീസിലെ കൺട്രോൾ റൂമിൽ ഇൻസിഡന്റ് കാമൻഡർ എ. ജയശ്രീ, ലോജിസ്റ്റിംഗ് സെക്ഷൻ ചീഫ് ഇ. രാജീവ്, സേഫ്റ്റി ഓഫീസർ പി.വി വിജയലക്ഷ്മി, ഇൻഫർമേഷൻ ഓഫീസർ എം.സി അരവിന്ദാക്ഷൻ എന്നിവർ ഏകോപനത്തിന് നേതൃത്വം നൽകി.

Also Read:  നേരിട്ടെത്തി ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

alikhan.jpg alikhan.jpg
കേരളം41 mins ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

20240626 093223.jpg 20240626 093223.jpg
കേരളം1 hour ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം3 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം14 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം15 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം16 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം19 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം20 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം22 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

feverkerala.jpeg feverkerala.jpeg
കേരളം23 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ