കേരളം
‘ഹമാസിനെ പൂർണമായി നിരായുധീകരിക്കണം’, യുഎൻ ഇടപെട്ട് അതിർത്തികളെ ബഹുമാനിക്കാൻ പ്രേരിപ്പിക്കണം; വി ടി ബൽറാം
ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. മേഖലയിലെ ഹമാസിനെ പൂർണമായി നിരായുധീകരിക്കണം. യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു.
അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല.
ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുകയെന്നും വി ടി ബൽറാം കുറിക്കുന്നു.
ബൽറാമിന്റെ കുറിപ്പ്;
ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക.
ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കുക.
ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേൽ-ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കുക.
ആ അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക.
ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക.
നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല.
ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക.