കേരളം
വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി
വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി. സാധാരണ ജനങ്ങൾക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി, യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ചൂണ്ടിക്കാട്ടി. ഹർജിയിൽ സംസ്ഥാന സർക്കാറിനെ കക്ഷി ചേർത്തു. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും റോളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെ നിരക്ക് വർധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിലുണ്ട്.