കേരളം
വന്ദേഭാരതില്‍ രാത്രി തിരൂരില്‍ എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും
വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരൂരില്‍ നിന്ന് വൈലത്തൂര്‍, കോട്ടയ്ക്കല്‍ വഴിയാണ് മലപ്പുറത്ത് എത്തുക.
ഇന്ന് മുതൽ മലപ്പുറം ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. വന്ദേഭാരതിന്‍റെ സമയക്രമം അനുസരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. വന്ദേഭാരത് ട്രെയിനിൽ പോകാന്‍ മലപ്പുറത്ത് നിന്ന് തിരൂരില്‍ എത്തേണ്ടവര്‍ക്കും, വന്ദേഭാരതില്‍ തിരൂരിൽ എത്തിയ ശേഷം കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ്.
7.00 പിഎം മഞ്ചേരി-തിരൂർ
7.00 പിഎം – മഞ്ചേരി
7.30 പിഎം – മലപ്പുറം
8.00 പിഎം – കോട്ടക്കൽ
8.40 – തിരൂർ
വന്ദേ ഭാരത് തിരൂർ എത്തിയ ശേഷം റിട്ടേണ്‍ സർവീസ്
9.00 പിഎം തിരൂർ – മലപ്പുറം
9.00 പിഎം തിരൂർ
9.30 പിഎം കോട്ടക്കൽ
10.00 പിഎം മലപ്പുറം
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
മലപ്പുറം : 0483-2734950/2736240
കെഎസ്ആർടിസി, കൺട്രോൾ റൂം
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി-
വാട്സാപ്പ് – +919497722205 ബന്ധപ്പെടാം.
ആദ്യ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. മലപ്പുറം ജില്ലയെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പുണ്ട്. ആദ്യ വന്ദേ ഭാരതിലും തിരൂരില്‍ സ്റ്റോപ്പ് കിട്ടാന്‍ ശ്രമം തുടരുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അറിയിച്ചു.