Connect with us

കേരളം

ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Published

on

rain

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇടിമിന്നലിനും 40 കിലോ മീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, തമിഴ്നാട്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനും സാധ്യതയുണ്ട്‌. സെപ്റ്റംബർ 29 ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും. കേരള തീരത്ത്‌ കടലാക്രമണത്തിന്‌ സാധ്യതയുണ്ട്‌. മീൻപിടിത്തത്തിന്‌ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.

Also Read:  കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാ ശ്രമം; ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും

അതേസമയം, രാജസ്ഥാനിൽനിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥാവകുപ്പ്‌ വ്യക്തമാക്കി. സാധാരണയിൽനിന്ന് എട്ടുദിവസം വൈകിയാണിത്‌. കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവാണ്‌. 1976.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 1229.5 ആണ്‌ ലഭിച്ചത്‌. സെപ്‌തംബറിൽ ലഭിച്ച അധികമഴയാണ്‌ ആശ്വാസമായത്‌. ഈ മാസം 38 ശതമാനം അധികമഴ ലഭിച്ചു. ഇടുക്കി, വയനാട്‌ ഒഴിച്ചുള്ള എല്ലാ ജില്ലയിലും അധിക മഴ ലഭിച്ചു.

Also Read:  വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; സമയക്രമം അറിയാം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kseb job.jpeg kseb job.jpeg
കേരളം31 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ