കേരളം
കുടുംബവഴക്ക്; തൃശൂരില്‍ മകനെയും കുടുംബത്തെയും അച്ഛന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; മൂന്ന് പേര് ഗുരുതരാവസ്ഥയില്‍
മകനെയും കുടുംബത്തെയും അച്ഛന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32) മകന് ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് ജോണ്സണ്സാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്സന് മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്സന്. ലോറി ഡ്രൈവറാണ് മകന് ജോജി.