കേരളം
സ്വകാര്യ ഫോണിൽ വ്യക്തികൾ അശ്ലീല വീഡിയോകൾ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് ഹൈക്കോടതി
സ്വകാര്യ ഫോണിൽ വ്യക്തികൾ അശ്ലീല വീഡിയോകൾ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് തെറ്റെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.പുതിയ കാലത്ത് ഇത്തരം വീഡിയോ കിട്ടാൻ എളുപ്പമാണ്.
എന്നാൽ കുട്ടികൾ ഇതിന് അടിമപ്പെടുന്നതും നിരന്തരമായി കാണുന്നതും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. 2016 ജൂലൈ മാസത്തിലാണ് ആലുവ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്