കേരളം
കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി
കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജേശ്വരിയുടെ സ്വകാര്യവാഹനത്തിന്റെ ചില്ല് സമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്.
ഭര്‍ത്താവ് വിനോദ് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനം ദലീമ എംഎല്‍എയുടെ ഓഫീസ് കോമ്പൗണ്ടിലാണ് രാത്രി പാര്‍ക്ക് ചെയ്യുന്നത്. സംഭവദിവസം ദേശീയപാതയോരത്ത് നിന്ന് വാഹനം എംഎല്‍എ ഓഫീസിലേക്ക് മാറ്റാന്‍ വിനോദ് കുമാര്‍ എത്തിയപ്പോഴാണ് പിന്‍ഭാഗത്തെ ചില്ല് തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്. ചില്ല് തകര്‍ക്കാന്‍ ഉപയോഗിച്ച കല്ലുകള്‍ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെപ്പറ്റി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ജനുവരിയിലാണ് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രാജേശ്വരി സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫിലെ മുന്‍ ധാരണ പ്രകാരമാണ് രാജേശ്വരി പഞ്ചായത്ത് പ്രസിഡന്റായത്. രണ്ടു വര്‍ഷത്തെ കാലാവധിക്ക് ശേഷം സിപിഐയിലെ പി.വത്സല സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് എട്ടാം വാര്‍ഡ് മെമ്പറായ രാജേശ്വരി ചുമതലയേറ്റത്.