കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 5410 രൂപ നല്‍കണം. പണിക്കൂലി വേറെയും. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില.
ഈ നിരക്കാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ ഏകദേശം ആയിരം രൂപയോളമാണ് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ സ്വര്‍ണവില.