കേരളം
ഗുരുവായൂര്‍ ദേവസ്വം: വിവിധ തസ്തികകളിലെ ഇന്റര്‍വ്യൂ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ സര്ജന്, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് വെറ്ററിനറി സര്ജന്, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആലുവയിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നടത്തും.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, സംവരണം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 20ന് മുമ്ബ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്, തരിവനന്തപുരം, 695001 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.