കേരളം
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 18 കാരിയെ കാണാതായി; രണ്ടര മണിക്കൂറിന് ശേഷം കണ്ടെത്തി
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലിരുന്ന പതിനെട്ടുകാരിയെയാണ് കാണാതായത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.
തുടര്‍ന്ന് ആശുപത്രിയില്‍ വ്യാപക തിരച്ചില്‍ നടത്തി. തുടര്‍ന്ന് രാവിലെ ഏഴരയോടെ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് പിന്നില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് ബന്ധുക്കള്‍ക്കും ആശുപത്രി സുരക്ഷാ ജീവനക്കാര്‍ക്കും അടക്കം ആശ്വാസമായത്.