കേരളം
ഭീഷണി പ്രസംഗം; പി ജയരാജനെതിരെ പരാതിനൽകി യുവമോർച്ച
ഭീഷണി പ്രസംഗം നടത്തിയ പി ജയരാജനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. ഭീഷണി രാഷ്ട്രീയ സംഘർഷത്തിന് വഴി വെക്കുമെന്ന് പരാതിയിൽ പറയുന്നു. എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നാണ് ജയരാജൻ പ്രസംഗത്തിൽ ഭീഷണി മുഴക്കിയത്.
‘പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കോ.ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജൻ പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമർശവും.
കഴിഞ്ഞ ദിവസംമുതൽ ഷംസീറിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷംസീർ പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.