കേരളം
വയറു വേദനയായി ചികിത്സയ്ക്കെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു
വയറു വേദനയായി ചികിത്സയ്ക്കെത്തിയ യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.
ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഗർഭധാരണം ഉറപ്പാക്കാനായി യൂറിൻ പരിശോധനയ്ക്കായി യുവതി ടോയ്ലറ്റിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.90 കിലോ ഭാരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
അണുബാധയോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും താലൂക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയ ചാവക്കാട് സ്വദേശികളായ ദമ്പതികള്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഗര്‍ഭിണിയാണെന്ന വിവരം പ്രസവിച്ച യുവതിക്കോ കുടുംബത്തിനോ ഇത് വരെയും അറിവുണ്ടായിരുന്നില്ല എന്നാണ് ഇവര്‍ ആശുപത്രിയിലും അറിയിച്ചിട്ടുള്ളത്.