ദേശീയം
തക്കാളി കിലോയ്ക്ക് 60 രൂപ, 82 റേഷന്‍ കടകളില്‍ വിപണനം തുടങ്ങി
തക്കാളിയുടെ വില വർധിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതി ചെന്നൈയിൽ മാത്രമായി ഒതുങ്ങി. വില പിടിച്ചുനിർത്തുന്നതിന് സർക്കാർ സിവിൽ സപ്ലൈസ് കടകളിലൂടെയും റേഷൻകടകളിലൂടെയും 60 രൂപയ്ക്ക് തക്കാളി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ചെന്നൈ മേഖലയിലെ 82 സിവിൽ സപ്ലൈസ് റേഷൻകടകളിലൂടെ മാത്രമാണ് ചൊവ്വാഴ്ച തക്കാളി വിതരണം നടത്തിയത്. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് റേഷന്‍ കടകളില്‍ തക്കാളി വില്‍ക്കുന്നത്.
ചെന്നൈയില്‍ ആകെ 82 റേഷന്‍ കടകളിലൂടെയാണ് തക്കാളി വില്‍പന നടത്തുന്നത്. നോര്‍ത്ത് ചെന്നൈയില്‍ 32 കടകളിലും സൗത്ത് ചെന്നൈയിലും സെന്‍ട്രല്‍ ചെന്നൈയിലും 25 വീതം കടകളിലും 60 രൂപ വിലയില്‍ തക്കാളി ലഭിക്കും. നിലവില്‍ ഇതിന്റെ ഇരട്ടിയിലധികമാണ് പൊതുവിപണിയിലെ വില.
റേഷന്‍കാര്‍ഡ് കാണിക്കാതെ തന്നെ തക്കാളി വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ക്ക് ഒരു കിലോ മാത്രമെ വാങ്ങാന്‍ സാധിക്കുകയുള്ളു. വില കുറയാത്ത സാഹചര്യത്തില്‍ റേഷന്‍ കടകളിലൂടെയുള്ള തക്കാളിവില എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷന്‍കടകളില്‍ തക്കാളി വില്‍ക്കാന്‍ തീരുമാനിച്ചത്.