കേരളം
‘ദി റിയൽ കേരള സ്റ്റോറി’ മതസൗഹാര്‍ദത്തിന്‍റെ മാതൃക, ക്ഷേത്രപുനരുദ്ധാരണത്തിനെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം മുതുവല്ലൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി സൗഹാർദ സംഗമം സംഘടിപ്പിച്ച് ക്ഷേത്രക്കമ്മിറ്റി. സൗഹൃദ സംഗമത്തിന്‍റെ ഉദ്ഘാടനത്തിനെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പുനരുദ്ധാരണത്തിന് തന്‍റെ സംഭാവനകൂടി കൈമാറിയാണ് സാദിഖലി തങ്ങള്‍ മടങ്ങിയത്.
ചടങ്ങില്‍ പങ്കെടുക്കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം ഇരുകൈയും നീട്ടി സ്വീകരിച്ച് സാദിഖലി തങ്ങള്‍. ക്ഷേത്രമുറ്റത്ത് സൗഹൃദത്തിന്‍റെ പുഞ്ചിരി. ആരാധനാലയങ്ങള്‍ക്കകത്ത് കാണിക്കുന്ന സ്നേഹവും സമാധാനവും ആരാധനാലയങ്ങള്‍ക്ക് പുറത്തും പങ്കുവയ്ക്കാന്‍ സാധിക്കണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അകത്ത് ശാന്തനും പുറത്ത് അശാന്തനുമായാൽ ആരാധനയുടെ ഫലം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രപുനരുദ്ധാരണത്തിനായി സംഭാവനയും കൈമാറിയാണ് സാദിഖലി തങ്ങള്‍ മടങ്ങിയത്. മലപ്പുറത്തിന്റെ മതസാഹോദര്യത്തിന് മറ്റൊരു ഉദാഹരണം കൂടി. ഒപ്പം മനുഷ്യരെല്ലാവരും ഒന്നാണെന്ന സന്ദേശവും.