കേരളം
അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു
അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ ആണ് താൻ പാടിയ പാട്ടിന് അഭിജിത്തിനെ കൊണ്ട് താളമിടുവിച്ചത്.
മന്ത്രി കെ. രാധാകൃഷ്ണനും അഭിജിത്തിന്റെ താളമിടൽ തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ബി., സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടപ്പോൾ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റ് ഇങ്ങനെ ..
വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ബി., സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടപ്പോൾ… അമ്മാനി പട്ടികവർഗ്ഗ കേന്ദ്രത്തിലെ ബിജു -ആതിര ദമ്പതികളുടെ മകനാണ് അഭിജിത്ത്