Connect with us

കേരളം

കെ സുധാകരനെ കൊല്ലാൻ സിപിഐഎം ആളെ വിട്ടു’; പുതിയ വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

Untitled design (37)

സിപിഐഎമ്മിനെതിരെ പുതിയ വെളിപ്പെടത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം ചോർത്തിയതിനാലാണ് സുധാകരൻ രക്ഷപ്പെട്ടതെന്നും ജി ശക്തിധരൻ പറയുന്നു.

കെ. സുധാകരൻ കൊല്ലപ്പെടേണ്ടവൻ തന്നെയാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നേതാവ് കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ കൂലിപ്പടയെ വാടകയ്ക്ക് എടുത്തിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസി അന്ന് ഒഴുക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ജി. ശക്തീധരന്റെ കൈതോലപ്പായ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായിയിലേക്കും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനിലേക്കുമാണെന്ന് കോൺ​ഗ്രസ് എം.പി ബെന്നി ബഹനാൻ ആരോപിച്ചു. ജി. ശക്തീധരൻ താമസിച്ചിരുന്ന കലൂരിലെ മുറിയിൽ ഉന്നത മാർക്സിസ്റ്റ് പാർട്ടി നേതാവ് വന്ന് 2കോടി 35 ലക്ഷം രൂപ എണ്ണിതിട്ടപ്പെട്ടുത്തിയെന്നാണ് വെളിപ്പെടുത്തൽ. ഈ പണം പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായി കൈതോലപ്പായ വാങ്ങാൻ പോയ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ആത്മബന്ധമുണ്ടായിരുന്ന മുൻ ദേശാഭിമാനി ജീവനക്കാരനാണെന്നത് ​ഗൗരവമുള്ള വിഷയമാണ്. ഇതിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവാത്തതിനാൽ ശക്തീധരൻ ഉന്നം വെച്ചിരിക്കുന്ന ആളുകളുടെ പേരുകൾ പൊതു മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്.

ജി. ശക്തീധരന്റെ ആരോപണം അനുസരിച്ച്, തിരുവനന്തപുരത്ത് നിന്ന് ടൈം സ്ക്വയറിൽ പോയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പിണറായി വിജയനാണ്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ട് ചികിത്സ തേടിയ വ്യക്തിയെന്ന് വെളിപ്പെടുത്തുന്നത് ഇ.പി ജയരാജനെയാണെന്ന് സമൂഹം സംശയിക്കുന്നു. ആരോപണം ഉന്നയിക്കപ്പെടുന്ന ലെജന്ററി ലീഡറുടെ ചേട്ടന്റെ മകൻ കെ. വേണു​ഗോപാലാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ ജി. ശക്തീധരനെതിരെ നയപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ബന്നി ബഹനാൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം18 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം18 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ