പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര് കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്....
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കൊല്ലം തിരുമുല്ലാവാരം ബീച്ചില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്...
പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ...
ഗവർണർക്കെതിരെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണം. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്....
വിദേശ സർവകലാശാല വിഷയത്തിൽ പുനരാലോചനയ്ക്ക് സിപിഐഎം. സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ...
കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി...
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭൂ-പതിവ് നിയമ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ എതിര്‍പ്പുമായി സിപിഐഎം. സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമെന്നും നടപടി ഫെഡറിലിസത്തിന്റെ തത്വങ്ങള്‍ക്കെതിരാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി. ഉന്നതതല സമിതിയുടെ അജണ്ടയും ലക്ഷ്യവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നതാണെന്ന് സിപിഐഎം വിമര്‍ശിച്ചു. ഉന്നതതല സമിതിയെ...
ഇടുക്കി തൊടുപുഴ വെളിയമാറ്റത്തെ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി സിപിഐഎം.രണ്ട് പശുക്കളെ നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കുട്ടികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഫോണിൽ വിളിക്കുകയായിരുന്നു. അതേസമയം കുട്ടിക്കർഷകർക്ക്...
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പാലസ്തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ...
സി.പി.ഐ (എം) അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇ.ഡിയുടെ നടപടിയില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര...
കുട്ടനാട്ടിൽ കൂട്ടത്തോടെ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ. 166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഇനി സിപിഐ അംഗമാകും. ഇവർക്ക്...
പത്തനംതിട്ട എഴുമറ്റൂരിൽ കോടതി ഉത്തരവുണ്ടായിട്ടും വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാതെ സിപിഐ മണ്ഡലം കമ്മിറ്റി. കഴിഞ്ഞദിവസം കോടതിയിൽ നിന്നെത്തി ഒഴിപ്പിച്ച ഓഫീസ് സിപിഐ നേതാക്കൾ ഇന്നു വീണ്ടും തുറന്നു. കെട്ടിട ഉടമയുടെ പൂട്ട് തകർത്താണ് സിപിഐ...
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന് രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന് വിനയന് കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ജൂറിയെ...
പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നല്കി. സ്ഥാനാര്‍ത്ഥിയുടെ സാധ്യത പട്ടികയിലുള്ള ജെയ്ക്ക് സി തോമസിന് മണര്‍കാട് പഞ്ചായത്തിന്റെ ചുമതല...
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസ് എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന്...
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നല്കാന് സാധ്യതയുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നീങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. കഴിഞ്ഞ രണ്ടുതവണയും...
ഇ ശ്രീധരന് വിഭാവനം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാത സംബന്ധിച്ച് തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്ലാ വശവും പരിശോധിച്ച ശേഷം മതി ശ്രീധരന്റെ നിര്‍ദേശങ്ങളില്‍ ചര്‍ച്ചയെന്നാണ് സിപിഐഎം നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. അതിവേഗ റെയില്‍...
മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജ്യോതി സതീഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്. പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സ്റ്റാറ്റിസ്റ്റിക്സ്...
ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിപ്പുകാരോട് 2 കോടി രൂപ ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം. ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവിനെ സ്ഥാനത്ത് നിന്നും നീക്കിയേക്കും. കാന്തലാടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നടപടി ചര്‍ച്ച...
സിപിഐഎമ്മിനെതിരെ പുതിയ വെളിപ്പെടത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഐഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം ചോർത്തിയതിനാലാണ് സുധാകരൻ...
പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി പി എം...
സിപിഎം പ്രവർത്തകനെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്കാരിക...
ഇടുക്കി ചിന്നക്കനാലിൽ നിന്ന് കുമിളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും കേരളത്തിലെ ആ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച....
മുഖ്യമന്ത്രി പിണറായി വിജയന് നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തണം. എം.വി ഗോവിന്ദന് നയിക്കുന്ന...
ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഎം പിബി അംഗം,...
കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക്...
ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ് അതിക്രമം...
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്....
അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം...
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്...
ലോക കേരള സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കേരളത്തിലെ സമസ്ത മേഖലകളുടേയും പുരോഗതിക്ക്...
നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെ വി തോമസിനെതിരെ...
പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും...
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ...
പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സി.പി.ഐ നേതാവിനെതിരെ ആക്രമണം. സി.പി.ഐ പ്രാദേശിക നേതാവ് ബാലന് ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.പി.ഐ ആരോപിച്ചു....
തൃശൂര്‍: തൃശൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തി കൊന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. സനൂപിനൊപ്പമുണ്ടായിരുന്ന 4 പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്