Connect with us

ആരോഗ്യം

തലയിണയ്ക്കടിയിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്ന ശീലമുണ്ടോ? സൂക്ഷിക്കുക

മണിക്കൂറുകളോളം മൊബെെൽ ഫോൺ ‌ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മൊബെെൽ ഫോൺ തലയിണയ്ക്കടിയിൽ വച്ച് ഉറങ്ങുന്ന ചിലരുമുണ്ട്. വാസ്തവത്തിൽ, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഉറങ്ങുമ്പോൾ ഫോണുകൾ കൂടെയുണ്ടാവുക എന്നത് പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ ഒരു ശീലമായി മാറിയിരിക്കുകയാണ്. പൊതുവേ, തലയിണയ്ക്കടിയിലാണ് ഫോൺ വയ്ക്കാനുള്ള ഏറ്റവും നല്ല സ്ഥലമായി പലരും കരുതുന്നത്. കാരണം ഫോൺ റിംഗ് ചെയ്യുമ്പോൾ കോളുകൾ‌ പെട്ടെന്ന് എടുക്കാനൊക്കെ സഹായിക്കുന്നു. എന്നാൽ, തലയിണയ്ക്കടിയിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നത് നല്ല ശീലമല്ലെന്ന് വിദ​ഗ്ധർ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ മൊബൈലിന്റെ താപനില വർദ്ധിക്കുകയും തുടർന്ന് ഫോൺ പൊട്ടി തെറിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരമൊരു തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ തലയിണയ്ക്കടിയിൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നേരത്തെ നടത്തിയ പഠനത്തിൽ കാൻസർ സാധ്യതയും സെൽ ഫോണുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു. കൂടാതെ, അമിതമായ ഫോൺ ഉപയോഗവും ഗ്ലിയോമാസ്- ബ്രെയിൻ ക്യാൻസറിനുള്ള (gliomas- brain cancer) സാധ്യതയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് കാലിഫോർണിയ സർവകലാശാല-ബെർക്ക്‌ലിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഉറങ്ങുന്നതിന് മുമ്പ് (അല്ലെങ്കിൽ കിടക്കയിൽ പോലും) ഒരു സെൽ ഫോൺ ഉപയോഗിക്കുന്നത് REM (rapid eye movement) ഉറക്കത്തെ ബാധിക്കും. ഉറങ്ങുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഉയർത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇത് അപകടത്തിലാക്കുന്നു. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും.

ഫോണിൽ നിന്നുള്ള നീലവെളിച്ചം എക്സ്പോഷർ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുമെന്ന് ഹാർവാർഡ് ഹെൽത്ത് പഠനം പറയുന്നു . സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീലവെളിച്ചത്തിന് ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ അടിച്ചമർത്താൻ കഴിയും. ഇത് ഉറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

train booking.jpeg train booking.jpeg
കേരളം12 mins ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 hour ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം2 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം23 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ