കേരളം
ലോഡ്ജിൽ 2 പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി പിതാവ്
ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലെ ലോഡ്ജിൽ 2 പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ കൈ ഞെരമ്പ് മുറിച്ച് ചികിത്സയിലുള്ള പിതാവ് രണ്ട് പെൺമക്കളേയും കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞതായി പൊലീസ്. ഒരു മകളെ കൊന്ന് ഫാനിൽ കെട്ടി തൂക്കുകയും മറ്റൊരു മകൾക്ക് വിഷം നൽകിയ ശേഷം തലയിണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 13നാണ് തൃശൂർ ഗുരുവായൂരിൽ നമസ്‍കാര ലോഡ്ജിൽ 2 പെൺകുട്ടികളെ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. ജൂൺ 1നാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജിൽ മുറിയെടുത്തത്. 13 ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരൻ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാൽ, മുറി തുറക്കാത്തതിനെത്തുടർന്ന് പൊലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.
കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.