Connect with us

കേരളം

ലഹരി വലയിൽ 1057 സ്കൂളുകൾ

സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതുവിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്.വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകൾക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ടെന്നും സർക്കാരിനും എക്സൈസിനും നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.സ്കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, വിൽക്കുന്ന ലഹരിവസ്തുക്കൾ എന്നിവയടക്കം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

പ്രൊഫഷണൽ കോളേജുകളുടെ പരിസരത്തും ലഹരി വില്പന വ്യാപകമാണെന്ന് റിപ്പോർട്ടിലുണ്ട്.വാട്സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചാണ് കാരിയറാക്കാൻ പറ്റുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പായ്‌ക്കറ്റിന് 200 മുതൽ 500 രൂപ വരെയാണ് വില. ലഹരി നൽകി ചൂഷണത്തിന് ഇരയാക്കിയതായി കൗൺസലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

എക്സൈസിന് കീഴിലുള്ള വിമുക്തി മിഷനിൽ നാല് വർഷത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട കൗൺസലിംഗ് തേടിയത് 12,​000 പേരാണ്. ആയിരത്തോളം പേർ 21 വയസിൽ താഴെയുള്ളവരാണ്. വിമുക്തി മിഷന്റെ കണക്ക് പ്രകാരം തലസ്ഥാനത്താണ് കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. വീര്യമേറിയ പുതുതലമുറ ഡ്രഗ്ഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.

 വിൽക്കുന്നത്
എം.ഡി.എം.എ,​ കഞ്ചാവ്,​ എൽ.എസ്.ഡി
 വില്പന രീതിടൂവീലറുകൾ,​ ഓട്ടോറിക്ഷകൾ,​ വിദ്യാർത്ഥികൾ നേരിട്ട്,​ സമീപത്തെ കടകൾ വഴി
വലയിലായ വിദ്യാലയങ്ങൾ(ജില്ലാ തിരിച്ച് )
എറണാകുളം…………………………….116
തൃശൂർ ……………………………………….103
പാലക്കാട്…………………………………….98
തിരുവനന്തപുരം ………………………91
കോഴിക്കോട് ……………………………..90
മലപ്പുറം………………………………………..84
കൊല്ലം………………………………………… 82
കണ്ണൂർ…………………………………………79
ഇടുക്കി………………………………………….72
കോട്ടയം……………………………………….60
കാസർകോട് ………………………………54
ആലപ്പുഴ……………………………………….51
പത്തനംതിട്ട………………………………. 46
വയനാട് ………………………………………31

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 131357.jpg 20240518 131357.jpg
കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ