Connect with us

Technology

ഇനി യൂട്യൂബില്‍ നിന്നും എളുപ്പം പണം ഉണ്ടാക്കാം: നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്

Published

on

യൂട്യൂബില്‍ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കുന്നവര്‍ ഏറെയുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് യൂട്യൂബിന്‍റെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൌണ്ട് ആരംഭിച്ച് അതില്‍ വീഡിയോകള്‍ ഇട്ട് തുടങ്ങിയാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഈ നിബന്ധനകളില്‍ യൂട്യൂബ് ഇളവ് വരുത്തിയെന്നാണ് പുതിയ വാര്‍ത്ത.

നിലവില്‍ ഒരു യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍ക്ക് പണം ലഭിക്കണമെങ്കില്‍ ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്​സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാല്‍ യൂട്യൂബ് നോര്‍ത്ത് അമേരിക്കയില്‍ ഈ നിബന്ധനകളില്‍ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാന്‍ ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്സ്ക്രൈബേഴ്സ് എന്നത് 500 ആക്കി.

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നല്‍കുമോ എന്ന സംശയവും നിലവിലുണ്ട്. പ്രധാനമായും യൂട്യൂബിന് ലോക വിപണിയില്‍ ടിക് ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റ റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും മികച്ച കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ ആകര്‍ഷിക്കാനുമാണ് ഈ മാറ്റം എന്നാണ് വിവരം.

അതായത് ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ച മതിയെന്നത്. ക്രിയേറ്റര്‍മാര്‍ക്ക് സമയം എടുത്ത് മികച്ച കണ്ടന്‍റ് കണ്ടെത്താന്‍ സാവകാശം നല്‍കും എന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ടന്‍റ് നിലവാരം വര്‍ദ്ധിപ്പിക്കാം എന്നും യൂട്യൂബ് കരുതുന്നു.

അതേ സമയം ചെറുവീഡിയോ പ്ലാറ്റ്ഫോമുകളുടെ വെല്ലുവിളി നിയന്ത്രിക്കാന്‍ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നത് ആക്കിയിട്ടുണ്ട്. അത് ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നാണ് ഗൂഗിള്‍ പാരന്‍റ് കമ്പനി ആല്‍ഫബെറ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കരുതുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം16 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം17 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ