ആരോഗ്യം
കോവിഡ് ; തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ദാമോദറിന് 57 വയസായിരുന്നു. ഈ മാസം 12നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദാമോദര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ ഒരു ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ 48,019 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ നാലു ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍.