കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് | Gold Price Today
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 1ഗ്രാം സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞ് 5,570 രൂപയിലും, പവന് 120 രൂപ കുറഞ്ഞ് 44,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
മെയ് മാസം തുടങ്ങുമ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 44560 രൂപയായിരുന്നു. മെയ് അഞ്ചിനാണ് സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക് എത്തിയത്. പിന്നീട് വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. ശേഷം ഘട്ടങ്ങളായി വിലയിടിഞ്ഞിരുന്നെങ്കിലും ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു.
യുഎസ് കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച് നേരിട്ടിരുന്ന വെല്ലുവിളി ഒഴിവായതോടെ, രാജ്യാന്തര വിപണിയിലെ സ്വർണ വിലയിൽ തിരുത്തൽ നേരിടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ഉണ്ടായത്. അതേസമയം ഒരു മാസക്കാലയളവിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ രേഖപ്പെടുത്തിയ കൂടിയ വില 45,760 രൂപയായിരുന്നു.