കേരളം
ബെംഗളുരു-മൈസുരു ദേശീയപാതയിൽ അപകടം; രണ്ടുമലയാളി വിദ്യാർഥികൾ മരിച്ചു
ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് രണ്ടുമലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൈസുരു കാവേരി കോളജിൽ മൂന്നാം വർഷ ഫിസിയോ തൊറാപ്പി വിദ്യാർഥികളാണ് ഇരുവരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement