പ്രവാസി വാർത്തകൾ
പ്രവാസികളുടെ തൊഴില്‍ വിസ വിസ സ്റ്റാമ്പ് ചെയ്യാൻ ജൂൺ ഒന്നു മുതൽ യോഗ്യത തെളിയിക്കണം
റിയാദ്: തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകളിലേക്ക് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂൺ ഒന്ന് മുതൽ യോഗ്യത തെളിയിക്കണം. ഇലക്സ്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, എന്നീ തസ്‍തികകളിലേക്കാണ് യോഗ്യത തെളിയിക്കേണ്ടതെന്നാണ് https://svp-international.pacc.sa എന്ന അക്രഡിറ്റേഷൻ വെബ്‍സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളും 29 പ്രൊഫഷനുകളുമാണ് വെബ്‍സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഇതിൽ ആറ് പ്രൊഫഷനുകൾക്കാണ് യോഗ്യത തെളിയിക്കാനുള്ള സെന്ററുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഡൽഹിയിലും ബോംബെയിലുമാണ് സെന്ററുകൾ. ഡോൺബോസ്‌കോ ടെക്‌നികൾ ഇൻസ്റ്റിറ്റ്യൂട്ട്, അറബ്ടെക് ബി.എസ്.എൽ ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് സെന്റർ എന്നീ രണ്ട് സെന്റർ ഡൽഹിയിലും, ഹോസ്റ്റൻ ടെസ്റ്റിംഗ് ആൻഡ് സ്കിൽ അപ്ഗ്രഡേഷൻ അക്കാദമി, അഗ്‌നിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട് എന്നീ രണ്ട് സ്ഥാപനങ്ങൾ മുംബൈയിലുമാണ് വെബ്‍സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിലുള്ളത്.
ഏതെല്ലാം പ്രൊഫഷനുകളിൽ ഏത് തരം യോഗ്യത തെളിയിക്കലാണ് വേണ്ടത് എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരാനുണ്ട്. അതേസമയം ജൂൺ ഒന്നു മുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് യോഗ്യത പരിശോധിച്ച രേഖയില്ലാതെ പാസ്‍പോർട്ട് സ്വീകരിക്കില്ലെന്ന് കോൺസുലേറ്റ്, ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.