കേരളം
കൊല്ലം ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം; വനംവകുപ്പ് പരിശോധന നടത്തി
കൊല്ലം: കൊല്ലം ചടയമംഗലം ഇടക്കുപാറയിൽ കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. അഞ്ചൽ ആർആർടി, അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
ഇന്ന് രാവിലെയാണ് ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. കാട്ടുപോത്തിന്റെ കാൽപാടുകൾ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണമായത്. നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കാട്ടുപോത്തിനെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.