കേരളം
കാട് മൃഗങ്ങൾക്കുളളതാണ്; ഫ്ലക്സുയർത്തി അരിക്കൊമ്പൻ ഫാൻസ് അസോസിയേഷൻ
കാട്ടുകൊമ്പനും ഫാന്‍സ് അസോസിയേഷന്‍. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു.കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികൾ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷൻ രൂപവത്കരിച്ചത്.
കാടു മാറ്റത്തിന്റെ പേരിൽ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏൽക്കേണ്ടി വന്നതിൽq വിഷമവും പ്രതിഷേധവുമുണ്ട്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയിൽ മനുഷ്യൻ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതിന് പിന്നിലെന്നും ഡ്രൈവർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ റേഷൻ കട തകർത്തിരുന്നു. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാല്‍ കടയില്‍ നിന്നും അരി എടുത്തിട്ടില്ല. രാത്രിയോടെ അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് തിരികെ പോയി.
അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന മേഘമലയില്‍ നിന്ന് ഏതാണ്ട് ഒമ്പത് കിലോമീറ്റർ അകലെയാണ് റേഷന്‍കട സ്ഥിതി ചെയ്യുന്ന മണലാർ.