കേരളം
സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു | Gold Rate Today
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 45,400 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 5675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ൧൦രൂപ ഉയർന്നു. വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ ഉയർന്നു. വിപണി വില 4695 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്.
വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45760 രൂപയായിരുന്നു.
വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ശനിയാഴ്ച മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തിയിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ
മെയ് 13 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
മെയ് 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 16 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,400 രൂപ
അമേരിക്കയില്‍ പണപ്പെരുപ്പം അല്‍പ്പം ഭേദപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് കടമെടുക്കല്‍ പരിധിയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂപപ്പെട്ടത്. ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും തമ്മില്‍ വൈകാതെ ചര്‍ച്ച നടത്തി പ്രതിസന്ധി തരണം ചെയ്യേണ്ടതുണ്ട്.