കേരളം
പഴകിയ ചിക്കൻ ബീഫ് കറിയും പന്നിയിറച്ചിയും; പിറവത്ത് 8 ഹോട്ടലുകള്‍ക്ക് നോട്ടീസ്
എറണാകുളം പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കട ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴയും ഈടാക്കും.
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. ഐശ്വര്യ ഹോട്ടലിൽ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസിൽ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലിൽ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലിൽ നിന്ന് പഴയ പന്നിയിറച്ചി പഴകിയ എണ്ണ ഹോട്ടൽ ഹണീബിയിൽ നിന്ന് പഴകി ചിക്കൻ അൽഫാം, ഫിഷ് ഫ്രൈഹോട്ടൽ അഥീനയിൽ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയിൽ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയിൽ പഴകിയ പഴം പൊരിചിപ്സ് എന്നിവയാണ് പിടികൂടിയത്. കട ഉടമകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴയും ഈടാക്കും. ആകെ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എം ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി പി ആർ, ഉമേഷ് എൻ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.