കേരളം
ട്രെയിനുകൾ വൈകിയോടുന്നതിന് കാരണം വന്ദേ ഭാരത് അല്ല; വിശദീകരണവുമായി റെയിൽവേ
വന്ദേ ഭാരത് കൃത്യസമയവും വേഗവും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ല.
വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ട്രാക്കിലെ അറ്റകുറ്റ പണികൾ കാരണമാണ് ഈ ട്രെയിനുകൾ വൈകിയോടുന്നതെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു.
കേരളത്തിൽ ഓടി തുടങ്ങിട്ട് ഒരാഴ്ച പൂർത്തിയാകുമ്പോൾ പല ദിവസങ്ങളിലും ട്രയൽ റണ്ണിലെ സമയക്രമം വന്ദേഭാരത് എക്സ്പ്രസിസ് പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.
തിരുവനന്തപുരത്ത് നിന്നും 5.15ന് പുറപ്പെട്ടിരുന്ന വേണാട് എക്‌സ്‌പ്രസ് ഇപ്പോൾ വന്ദേ ഭാരത് എക്‌സ്‌പ്രസ് യാത്ര തുടങ്ങി അഞ്ച് മിനിറ്റ് വൈകിയാണ് യാത്ര ആരംഭിക്കുന്നത്.കൊല്ലത്ത് നിന്ന് പുലർച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്.
കണ്ണൂർ- ഷൊർണൂർ പാസഞ്ചറും എറണാകുളം ഇൻറർസിറ്റിയും ഏറെ നേരമാണ് പിടിച്ചിടുന്നത്. ഏറനാട് എക്സ്പ്രസും ഇതേ തുടർന്ന് വൈകിയാണ് ഓടുന്നത്. ഡൽഹി-തിരുവന്തപുരം കേരള എക്സ്പ്രസ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ നിർത്തിയിട്ടത് 50 മിനിറ്റോളമാണ്.