കേരളം
പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പിടികൂടി
പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിൻറെ (32) മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഭർത്താവ് ബിബിൻ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ മുഖത്ത് ആഡിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.