കേരളം
കേരളത്തില്‍ സ്വര്‍ണവില താഴേക്ക് | Gold Price Today
അക്ഷയ തൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് 80 രൂപ കുറഞ്ഞ് 44520 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 5565 രൂപയും ഇന്ന് വില രേഖപ്പെടുത്തി. അക്ഷയതൃതീയ ദിനമായ ഏപ്രില്‍ 22 ന് 44600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 80 രൂപയായി. അതേസമയം ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 103 രൂപയാണ്.
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 06 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ
ഏപ്രിൽ 07 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44640 രൂപ
ഏപ്രിൽ 08 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 09 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 10 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44320 രൂപ
ഏപ്രിൽ 11 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44560 രൂപ
ഏപ്രിൽ 12 -ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44960 രൂപ
ഏപ്രിൽ 13 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44880 രൂപ
ഏപ്രിൽ 14 -ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു . വിപണി വില 45320 രൂപ
ഏപ്രിൽ 15 -ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44760 രൂപ
ഏപ്രിൽ 16 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44760 രൂപ
ഏപ്രിൽ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44760 രൂപ
ഏപ്രിൽ 18 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44680 രൂപ
ഏപ്രിൽ 19 -ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44520 രൂപ
ഏപ്രിൽ 20 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44680 രൂപ
ഏപ്രിൽ 21 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44840 രൂപ
ഏപ്രിൽ 22 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു . വിപണി വില 44600 രൂപ
ഏപ്രിൽ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44600 രൂപ
ഏപ്രിൽ 24 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു . വിപണി വില 44520 രൂപ
വിഷുവിന് തലേന്ന് ഏപ്രില്‍ 14നായിരുന്നു സ്വര്‍ണവിപണി ഈ മാസത്തേ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 45320 രൂപ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അക്ഷയ തൃതീയയോട് അടുത്ത ദിവസങ്ങളില്‍ 44600 എന്ന വിലയിലേക്ക് സ്വര്‍ണമെത്തി.