കേരളം
കോവിഡ് പടരുന്നതിൽ അതിജാഗ്രത പാലിക്കണം; കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ കോവിഡ് പടരുന്നതിൽ അതിജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്ന് കേന്ദ്രം പറഞ്ഞു. കേരളത്തിന് പുറമെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്.
മാർച്ച് മുതൽ രാജ്യത്ത് കോവിഡ് തോത് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധ നിരക്ക് ഈ ആഴ്ച 5.5 ആണ്. കഴിഞ്ഞ ആഴ്ച ഇത് 4.7 ആയിരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 11,692 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19 പേർ ആദ്യമായി കോവിഡ് ബാധിച്ചവരാണ്.