Connect with us

കേരളം

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി; ഗ്രേസ്‌ മാർക്ക്‌ പരമാവധി 30 വരെ

Published

on

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പരമാവധി ഗ്രേസ്മാർക്ക് മുപ്പതാക്കി നിജപ്പെടുത്തി. അക്കാദമിക് മികവ് പുലർത്തുന്നവരേക്കാൾ ഉയർന്നമാർക്ക് ഗ്രേസ്മാർക്ക് നേടുന്നവർക്ക് കിട്ടുന്നുവെന്നും പ്ലസ് വൺ പ്രവേശനത്തിൽ ഇവർക്ക് കൂടുതൽ ഇൻഡക്സ് ലഭിക്കുന്നുവെന്നുമുള്ള പരാതി വർധിച്ചതിനാലാണ് മാനദണ്ഡങ്ങൾ പുതുക്കിയത്.

സ്കൂൾ കലോത്സവം, ശാസ്ത്ര–-ഐടി മേളകൾ, സി വി രാമൻ ഉപന്യാസമത്സരം, ടാലന്റ് സെർച്ച് പരീക്ഷ, സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയുടെ സംസ്ഥാനമത്സരങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 20 ഗ്രേസ് മാർക്ക് ലഭിക്കും. ബി, സി ഗ്രേഡുകാർക്ക് യഥാക്രമം 15ഉം 10ഉം എന്നിങ്ങനെ ലഭിക്കും. ( ഒന്നാംസ്ഥാനത്തിന് 20, രണ്ടാംസ്ഥാനം 17, മൂന്നാംസ്ഥാനം 14 എന്നിങ്ങനെ).

അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 30ഉം ദേശീയതലത്തിൽ മെഡൽ നേടിയവർക്ക് 25ഉം സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടിയ കായിക താരങ്ങൾക്ക് 20ഉം ഗ്രേസ് മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17ഉം മൂന്നാംസ്ഥാനക്കാർക്ക് 14ഉം ലഭിക്കും. ഫലം പ്രഖ്യാപിക്കാനുള്ള എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്ക് പരിഗണിക്കും.

മറ്റ് ഗ്രേസ് മാർക്കുകൾ

● ജൂനിയർ റെഡ്ക്രോസ്–- 10
● രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് നേടുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന് –- 20
● രാഷ്ട്രപതിയുടെ അവാർഡ് നേടുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്–- 25
● 80 ശതമാനം ഹാജരുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സിന്–- 18
● സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്–- 20
● എൻസിസി കോർപറൽ മുതലുള്ള റാങ്കുകാർ–- 25
● എൻസിസി സൈനിക ക്യാമ്പിൽ പങ്കെടുത്തവർ–- 25
● എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്തവർ–- 25
● എൻസിസി 75 ശതമാനം ഹാജരുള്ള കേഡറ്റിന്–-20
● എൻഎസ്എസ് ദേശീയ ക്യാമ്പിൽ പങ്കെടുത്തവർ –-25
● എൻഎസ്എസ് വളന്റിയേഴ്സിന്–-20
● സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് ആദ്യ മൂന്ന് സ്ഥാനക്കാർ–- 15
● സതേൺ ഇന്ത്യ സയൻസ് ഫെയർ ആദ്യ മൂന്ന് സ്ഥാനക്കാർ–-22
● ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക്–- 25
● ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്–-15
● നാഷണൽ സയൻസ് എക്സിബിഷനിൽ പങ്കെടുക്കുന്നവർ –-25
● സർഗോത്സവം എ ഗ്രേഡുകാർ–-15 ബി ഗ്രേഡ്–-10
● ബാലശ്രീ അവാർഡ് വിജയികൾ –-14
● സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ക്വിസ് മത്സരം ഒന്നാം സ്ഥാനക്കാർക്ക് –-5, രണ്ടാം സ്ഥാനക്കാർക്ക്–-3

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240515 131418.jpg 20240515 131418.jpg
കേരളം2 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം2 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം3 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം5 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം6 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം7 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ