കേരളം
സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ അപ്രതീക്ഷിത ഇടിവ്
മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് കണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4610 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. 80 രൂപയാണ് തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്.
സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5580 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4645 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37160 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. 80 രൂപയായിരുന്നു ശനിയാഴ്ചയും ഞായറാഴ്ചയും വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5580 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.