കേരളം
തിരുവനന്തപുരത്ത് മെഗാ തൊഴിൽ മേള
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ നേതൃത്വത്തിൽ 25 ന് തിരുവനന്തപുരം വട്ടിയൂർകാവ് സെൻട്രൽ പൊളിടെക്നികിൽ മേഖലാതല നിയുക്തി മെഗാതൊഴിൽ മേള നടക്കുന്നു ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് അടക്കം സ്വകാര്യ മേഖലയിലെ 70ലധികം സ്ഥാപനങ്ങളിൽ 5000 ത്തോളം ഒഴിവുകളാണ് ഉദോഗർത്ഥികളെ കാത്തിരിക്കുന്നത് 25 ന് രാവിലെ 9 മണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്തി വി ശിവൻകുട്ടി മേള ഉത്ഘാടനം ചൈയ്യും
സർക്കാരിന്റെ 3-ാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ 3 മേഖലാ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ കീഴിലുള്ള “നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ മേഖലയിലുള്ള 70 ഓളം ഉദ്യോഗദായകരെ ഒരുകുടക്കീഴിൽ അണിനിരത്തി ഈ മാസം 25 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ വച്ച് മേഖലാതല മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
വിദ്യാസമ്പന്നരായ തൊഴിലന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴിൽദായകരെയും ഒരേ വേദിയിൽ അണിനിരത്തി റിക്രൂട്ട്മെന്റ് മേഖലയിൽ വ്യത്യസ്ത മായ സംസ്കാരത്തിന്റെയും പുതുചലനങ്ങളുടെയും പ്രതീക്ഷകൾ ഉണർത്തി അഭ്യസ്ത വിദ്വ രായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേടുക എന്ന ഉദ്ദേശ്വലക്ഷ്യത്തോടുകൂടിയാണ് ഈ “ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.
എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ, ഐ.റ്റി.സി., ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. വ്യത്യസ്ത തസ്തികകളിലായി മൂവായിരത്തോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്, ആദിത്യ ബിർള,ജോയ് ആലുക്കാസ് ഗ്രൂപ്പ്, കിംസ് ഹോസ്പിറ്റൽ, തുടങ്ങി സ്വകാര്യമേഖലയിലെ 70ലധികം സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു.
ഐടി, ഹോസ്പിറ്റലിറ്റി, ബാങ്കിംഗ്, തുടങ്ങിയ നിരവധി മേഖലകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നിയുക്തി മെഗാ തൊഴിൽ മേളയിലൂടെനേരിട്ട്നിയമനങ്ങൾ ലഭിക്കുന്നതാണ്. www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തോ 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടക്കുന്ന ജോബ് മേളയിൽ സ്പോട് രജിസ്ട്രേഷൻ വഴി രജിസ്റ്റർ ചെയ്‌തോ ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം