കേരളം
ഭരത് മുരളി നാടകോത്സവം തിരുവനന്തപുരത്ത്
കേരളസർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് മാർച്ച് 31ന് തിരുവനന്തപുരത്ത് തുടക്കം. കേരള സർവകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ തിരുവനന്തപുരത്ത് നടക്കും.
കേരള സർവകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ നടക്കുന്ന മേളയിൽ തെരെഞ്ഞെടുത്ത 8 നാടകങ്ങൾ അവതരിപ്പിക്കും. മൂന്നു വേദികളിലാണ് മേള നടക്കുക. ഇതോടൊപ്പം പുസ്തകമേള പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടാകും.
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.