കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ഇന്നും തുടരുന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപയാണ് ഇടിഞ്ഞത്.
ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു.ജനുവരി മാസത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി മാസത്തിൽ സ്വർണവില ഇടിയുന്ന ട്രെൻഡാണ് കാണിക്കുന്നത്.
2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ
ഫെബ്രുവരി 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ
ഫെബ്രുവരി 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 6 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ
ഫെബ്രുവരി 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 9 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ
ഫെബ്രുവരി 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 11 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 13 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 17 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 18 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 19 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ
ഫെബ്രുവരി 21 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 24 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ
ഫെബ്രുവരി 25 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,200 രൂപ
ഫെബ്രുവരി 26 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,200 രൂപ
ഫെബ്രുവരി 27 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,080 രൂപ
കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19,000 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. 1973ൽ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്നത്. 21000 ശതമാനമാണ് വില വർധനവാണിത്.