കേരളം
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4300 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.