കേരളം
തൃശൂരിൽ ഒൻപതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണം
സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം.
കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത്.
ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.