ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം. ആലുവയിലെ...
തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ്...
തൃശൂർ റയിൽവെ സ്റ്റേഷനിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്നുച്ചയോടെയാണ് സിനിമാ സ്റ്റൈലിൽ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന്...
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബസ് ഉടമ ആക്രമിക്കപ്പെട്ടത്. പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊലിസിനുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. തിരുവാര്‍പ്പില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍, ബസ് ഉടമയ്ക്ക് പൊലീസ്...
മുസ്ലിം ലീഗ് പരിപാടിക്കിടെ റോഡില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറില്‍ തെറിച്ചുവീണത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. ബേക്കല്‍ സ്വദേശി സലീമിനും കുടുംബത്തിനും നേരെയാണ് ലീഗ് പ്രവര്‍ത്തകര്‍...
സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം. കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ...
വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയുന്ന 30 പേര്‍ക്ക് എതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
കോഴിക്കോട് നഗരസഭയില്‍ സംഘര്‍ഷം. യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മാതൃഭൂമി ക്യാമറാമാന്, കേരള വിഷന്‍ റിപ്പോര്‍ട്ടര്‍, ക്യാമറാമാന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് മര്‍ദിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പിഎന്‍ബി അക്കൗണ്ടിലെ...
എറണാകുളത്ത് യുവാവിനെ അടിച്ചു കൊന്നു. എടവനക്കാട് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സനൽ (34) ആണ് മരിച്ചത്. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ കൊലപതാകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസികളായ വേണു എന്നയാളും ഇയാളുടെ മകൻ ജയരാജനുമാണ് സനലിനെ...
പത്തനംതിട്ട അടൂരില്‍ അഞ്ചു വയസുകാരിക്കുനേരെ തെരുവുനായ ആക്രമണം.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനിലിന്റെയും ശുഭയുടെയും മകള്‍ അനന്തലക്ഷ്മിയെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവീടായ അടൂര്‍ നെടിയവിള അമ്പലത്തുഭാഗം...
കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല....
തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ...
കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്റർ പങ്കാളിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ്...
തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെയാണ് ആക്രമണമുണ്ടായത്. വഞ്ചിയൂരിൽ വച്ചാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ടു. പ്രതിയുടെ സിസിടിവി...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവു നായയുടെ ആക്രമണം. നാല് കുട്ടികളടക്കം ആറ് പേര്‍ക്ക് നായയുടെ കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തെരുവുനായ ആക്രമിച്ചു. നൂറാസ്...
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. കല്ലേന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ...
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം. ഫോര്‍ട്ട് സിഐ ജെ രാകേഷ് അടക്കം മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തലയ്ക്ക്് പരിക്കേറ്റ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒരു മണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം...
കോഴിക്കോട് വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബിച്ചില്‍ വച്ച് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍...
തിരുവനന്തപുരം നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ...
കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടിതമായ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിക്കാനയതിന് പിന്നിലെ കാരണം പുറത്തുവരണം....
വന്യ മൃഗങ്ങളുടെ അക്രമണം ബാധിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എം കെ രാഘവന് എം പി പാര്‍ലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്....
പണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. കോഴിക്കോടാണ് സംഭവം. മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശിയായ ശാമിലിയെ ഭര്‍ത്താവ് നിധീഷ് നടുറോഡില്‍ വെച്ചാണ് ക്രൂരമായി ആക്രമിച്ചത്.യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി...
പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിൻറെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക്...
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. അക്രമസംഭവങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രികള്‍ കോടതിയില്‍ അറിയിച്ചു. സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം....
തിരുവനന്തപുരം ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധ രാത്രി അതിക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിക്ക്...
പോലീസ് അകാരണമായി മർദിച്ചെന്ന് ആരോപിച്ച് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പണി നടന്നു വരുന്ന വീടിനു സമീപം നിന്ന കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ ഷിബുകുമാർ യു.വിയാണ് പോലീസ് അകാരണമായി മർദിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്....
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികൾ. വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ...
മലപ്പുറത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേര്‍ക്ക് മദ്യപന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. കണ്ടക്ടര്‍ പാലാ സ്വദേശി സന്തോഷിന്റെ വായില്‍ 23 തുന്നലുണ്ട്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. മദ്യത്തിന് നികുതി നല്കിയതിനാല് ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപന് പറഞ്ഞു. ഇയാള്‍...
കോഴിക്കോട് അഴിയൂരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വര്‍ണവുമായി കടന്ന് കളഞ്ഞത്. അഴിയൂര്‍ ചോമ്ബാല പൊലീസ് സ്റ്റേഷന് പരിധിയിലാണ് ആക്രമണവും...
കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍, അഴീക്കല്‍ സ്വദേശി അര്ജുന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ജമ്മുകശ്മീരിൽ കരസേന മൂന്ന് തീവ്രവാദികളെ വധിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ അതിർത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു. ഇവരുടെ പക്കൽ നിന്നും വൻ...