കേരളം
സ്വർണ വില വീണ്ടും മുകളിലേക്ക്; പവന് 200 രൂപ കൂടി
സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 200രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 39,960 രൂപ.
ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4995 രൂപ. 40,000 കടന്ന് മുന്നേറിയതിന് ശേഷമാണ് വില രണ്ട് ദിവസം തുടർച്ചയായി താഴേക്ക് വന്നത്.
പിന്നാലെയാണ് ഇന്ന് കൂടിയത്. ബുധനാഴ്ചയാണ് 40,000 കടന്ന് സ്വര്‍ണ വില മുന്നേറിയത്. രണ്ട് ദിവസം കൊണ്ട് വിലയില്‍ 500 രൂപയാണ് ഇടിവുണ്ടായത്.