കേരളം
39 തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി തീരുമാനിച്ചു
39 തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി തീരുമാനിച്ചു. വിശദവിവരങ്ങൾ ജനുവരി 1 ലക്കം പി.എസ്.സി ബുള്ളറ്റിനിൽ ലഭിക്കും.
ജനറൽ റിക്രൂട്ട്മെന്‍റ് സംസ്ഥാനതലം: കായിക യുവജനകാര്യ വകുപ്പിൽ അഡീഷനൽ ഡയറക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളജുകൾ) അസി. പ്രഫസർ (ഫിസിക്കൽ സയൻസ്)- നേരിട്ടും തസ്തികമാറ്റം മുഖേനയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (നഴ്സിങ്) – നേരിട്ടും തസ്തികമാറ്റം മുഖേനയും, കായിക യുവജനകാര്യ വകുപ്പിൽ മെഡിക്കൽ ഓഫിസർ, ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ (ഹോമിയോ)- തസ്തികമാറ്റം മുഖേന, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ്)- തസ്തികമാറ്റം മുഖേന, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. സയന്‍റിസ്റ്റ്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലെക്ചറർ (വയലിൻ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലെക്ചറർ (വോക്കൽ), വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) (കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ്, ഇക്കണോമിക്സ്), കായിക യുവജനകാര്യ വകുപ്പിൽ ഫിസിയോതെറപ്പിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, കായിക യുവജനകാര്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്, മ്യൂസിയം, മൃഗശാല വകുപ്പിൽ കെയർ ടേക്കർ-ക്ലർക്ക്, പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ), പൊലീസ് (ബാൻഡ് യൂനിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), ജല ഗതാഗത വകുപ്പിൽ പെയിന്‍റർ, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ, മ്യൂസിയം, മൃഗശാല വകുപ്പിൽ ബ്ലാക്സ്മിത്ത്.
ജനറൽ റിക്രൂട്ട്മെന്‍റ്- ജില്ലതലം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്, ഇംഗ്ലീഷ്) – തസ്തികമാറ്റം മുഖേന, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മീഡിയം- നേരിട്ടും തസ്തികമാറ്റം മുഖേനയും, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) – തസ്തികമാറ്റം മുഖേന, ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)
സ്പെഷൽ റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം: വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (സീനിയർ) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), മോട്ടോർ വാഹന വകുപ്പിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം)
എൻ.സി.എ റിക്രൂട്ട്മെന്‍റ്- സംസ്ഥാനതലം: ആരോഗ്യവകുപ്പിൽ അസി. സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (മുസ്ലിം, എസ്.സി.സി.സി), മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ഹിന്ദുനാടാർ), ഫയർ ആൻഡ് റെസ്ക്യൂ സർവിസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ)-ട്രെയിനി (വിശ്വകർമ, പട്ടികവർഗം), സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ മാനേജർ ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ)- സൊസൈറ്റി കാറ്റഗറി, സംസ്ഥാന കയർ കോർപറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (ഒ.ബി.സി, മുസ്ലിം)
എൻ.സി.എ റിക്രൂട്ട്മെന്‍റ് – ജില്ലതലം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (വിശ്വകർമ, എസ്.ഐ.യു.സി നാടാർ, ഹിന്ദുനാടാർ, ഒ.ബി.സി), ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (ഹിന്ദുനാടാർ), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഈഴവ/തിയ്യ/ബില്ലവ, ഹിന്ദുനാടാർ, എൽ.സി./എ.ഐ, മുസ്ലിം, ഒ.ബി.സി, എസ്.സി.സി.സി, എസ്.ഐ.യു.സി നാടാർ, പട്ടികജാതി, പട്ടികവർഗം), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (പട്ടികജാതി, പട്ടികവർഗം), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ധീവര, എസ്.സി.സി.സി, പട്ടികജാതി, എസ്.ഐ.യു.സി.നാടാർ, പട്ടികവർഗം, ഒ.ബി.സി), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗം, എസ്.സി.സി.സി, ഈഴവ/തിയ്യ/ബില്ലവ, ധീവര), വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (എസ്.സി.സി.സി), വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), എൽ.പി.എസ് (ഒ.ബി.സി, എസ്.സി.സി.സി, പട്ടികജാതി, പട്ടികവർഗം)