കേരളം
ഏലം വിലയിടിവിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡീൻ കുര്യാക്കോസ് എംപി
ഏലം വിലയിടിവിൽ പ്രതിഷേധിച്ച് സ്പൈസസ് ബോർഡിൽ തുടരുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിലെ ശൂന്യവേളയിൽ അറിയിച്ചു. ഇടുക്കി പാർലമെന്റ് അംഗമെന്ന നിലയിൽ പാർട്ടി നിർദ്ദേശം അനുസരിച്ച് ആണ് സ്പൈസസ് ബോർഡിൽ അംഗമായത്.എന്നാൽ 2014 ന് ശേഷം NDA സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം UPA സർക്കാർ ഏലം കർഷകർക്കു നൽകിയ മുഴുവൻ ആനുകൂല്യങ്ങളും റദ്ദാക്കി. എല്ലാവിധ സബ്സിഡികളും റദ്ദു ചെയ്യുകയും ചെയ്തു.
നിലവിൽ കഴിഞ്ഞ 3 വർഷമായി 110 കോടി രൂപ മാത്രമാണ് ബഡ്ജറ്റ് വിഹിതമായി ലഭിക്കുന്നത്. ശമ്പളത്തിനുള്ള തുക മാത്രമാണ് ലഭിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സ്പൈസസ് ബോർഡ് അംഗമെന്ന നിലയിൽ തുടരുക എന്നത് വെറും സാങ്കേതികം മാത്രമാണ്. കർഷകരുടെ ഒരു പ്രതീക്ഷക്കനുസരിച്ചും പ്രവർത്തിക്കാൻ ബോർഡിനാകുന്നില്ല. ആകെ ആശ്വാസകരമായ ഒരു നടപടിയുണ്ടായത് , ക്വാളിറ്റി ഇവാല്യുവേഷൻ ലാബ് തുടങ്ങാനുള്ള സജ്ജീകരണം ഉണ്ടായി എന്നതു മാത്രമാണ്.
ഈ പശ്ചാത്തലത്തിലാണ് , പുതിയ ബോർഡ് പുന:സംഘടന നടത്തപ്പെടുന്നത്. MP എന്ന നിലയിൽ തുടർന്നും ആ സ്ഥാനത്ത് വരാൻ സാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ കൃഷിക്കാർക്ക് യാതൊരു മെച്ചപ്പെട്ട സാഹചര്യവും സൃഷ്ടിക്കാൻ കഴിയാത്ത ബോർഡിൽ പരിഗണിക്കേണ്ടതില്ലെന്ന് കത്തു മുഖാന്തിരം അറിയിച്ചു…
മാത്രവുമല്ല, MSP താങ്ങുവില പ്രഖ്യാപിക്കാൻ ഇനിയെങ്കിലും തയ്യാറാകണം. 1500 രൂപയെങ്കിലും, ഏറ്റവും കുറഞ്ഞത് സ്വാമിനാഥൻ കമ്മീഷൻ ശുപാർശയനുസരിച്ച് പ്രഖ്യാപിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപെട്ടു.