Connect with us

കേരളം

വിദ്യാരംഭത്തിനൊരുങ്ങി കേരളം, ചടങ്ങുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

Published

on

1603462825 42697179 VIDYARAMBAM

ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍ ദുര്‍ഗാഷ്ടമി മഹാനവമി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താന്‍ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പൂജ വയ്പ്പ് ചടങ്ങ് നടന്നു.

വിജയദശമി ദിനമായ നാളെ രാവിലെ നാല് മണിമുതല് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.കൊവിഡ് കാരണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരം. ആപ്പ് വഴി ഏകദേശം അഞ്ഞൂറ് പേരാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷം പനച്ചിക്കാട് ക്ഷേത്രത്തില്‍ 1600 ന് മുകളില്‍ കുട്ടികള്‍ വിദ്യാരംഭ ചടങ്ങിന് എത്തിയിരുന്നു.

ഇത്തവണ സാമൂഹിക അലകം പാലിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍. 60 ഗുരുക്കന്‍മാര്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ഇത്തവണ അത് മൂന്നാക്കി ചുരുക്കി. ദക്ഷിണ മൂകാംബിക സംഗീതോല്‍സവത്തില്‍ പങ്കെടുക്കേണ്ട കലാകാരന്‍മാരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ദസ്‌റ നിയന്ത്രണങ്ങളോടെ

ഉത്തരേന്ത്യയില്‍ ഇന്ന് ദസ്‌റ ആഘോഷം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ ഒന്നും ഇത്തവണ ആഘോഷങ്ങള്‍ ഇല്ല.

പടക്കങ്ങള്‍ നിറച്ച് രാവണന്റെയും കുംഭകര്‍ണന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ആഘോഷസമിതികള്‍ക്ക് നിര്‍ദ്ദേശം.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജനങ്ങള്‍ക്ക് ദസ്‌റ ആശംസകള്‍ നേര്‍ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം4 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം7 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം8 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം9 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം10 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ