കേരളം
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും; ഗവർണർക്കെതിരായ ഓർഡിനൻസിന്റെ കാര്യം ചർച്ചയാകും
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. രണ്ട് ദിവസമായാണ് സിപിഐഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും.
സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ചർച്ചയാണ് വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്.
ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത് എന്ന് വിലയിരുത്തി ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം. ഓർഡിനൻസ് കൊണ്ടുവന്നതിന് ശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനും ആലോചനയുണ്ട്.