കേരളം
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ലേബല്‍ കാപ്പിക്യൂവിന്റേതല്ലെന്ന് നിഗമനം
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച ലേബല്‍ കാപ്പിക്യുവിന്റേതല്ലെന്ന് അന്വേഷണ സംഘം. മറ്റൊരു കീടനാശിനിയുടെ ലേബലാണെന്നാണ് നിഗമനം. മറ്റ് കീടനാശിനികള്‍ ഗ്രീഷ്മ ഷാരോണിന് നല്‍കിയിരുന്നോ എന്ന് പരിശോധിക്കും. ഗ്രീഷ്മയുടെ അമ്മാവനെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ കഷായത്തില്‍ കലക്കിയെന്ന് കരുതുന്ന അണുനാശിനിയുടെ കുപ്പി അന്വേഷണ സംഘം കണ്ടെടുത്തത്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കേസില്‍ പൂവാറിലെ ആയുര്‍വേദ ആശുപത്രിയില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ ഗായത്രി ആശുപത്രിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ എന്നിവരുമായാണ് ആയുര്‍വേദ ആശുപത്രിയില്‍ തെളിവെടുപ്പ് നടക്കുന്നത്. ഗ്രീഷ്മയുടെ അമ്മ ഗായത്രി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആ സമയത്ത് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്. എത്ര കാലം സിന്ധു ഇവിടെ ചികിത്സയിലുണ്ടായിരുന്നു, എത്ര തവണ മരുന്നുകള്‍ വാങ്ങി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പൊലീസ് തേടുന്നത്. കഷായക്കുപ്പി ഉപേക്ഷിക്കാന്‍ ഗ്രീഷ്മയുടെ അമ്മാവന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.