കേരളം
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സം നീക്കണം, ഉത്തരവ് എന്ത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി. റോഡുകളിലെ തടസ്സങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു് ഹൈക്കോടതി പറഞ്ഞു.
ഇടക്കാല ഉത്തരവുണ്ടായിട്ടും സമരപ്പന്തൽ പൊളിച്ചു മാറ്റിയില്ലെന്നും പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. അതേ സമയം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
തീരദേശവാസികള്‍ വിഴിഞ്ഞം തുറമുഖത്തിനെതരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമെന്ന് ലത്തീന്‍ അതിരൂപത കുറ്റപ്പെടുത്തി. തീരദേശ ജനതയെ വികസനവിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ല.തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ന്യായത്തോടെയും യാഥാർഥ്യബോധത്തോടെയും തീരുമാനം ഉണ്ടായിട്ടില്ല
ആറ് കാര്യങ്ങളിൽ തീരുമാനമായി എന്ന് പറയുന്നത് തെറ്റിധാരണ ഉണ്ടാക്കുന്നതണ്.. മത്സ്യത്തൊഴിലാളി സമരം അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.സർക്കാർ പ്രശ്നപരിഹാരത്തിനായി മുന്നോട്ട് വരണം എന്നും ലത്തീൻ അതിരൂപത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.