Uncategorized
കസേരകള്‍ തകരാറിലായി: കാര്യവട്ടത്ത് ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സരത്തിന് കാണികള്‍ കുറയും
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സരത്തിന് കാണികള്‍ കുറയും. നാൽപതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ തകരാറിലായതിനെ തുടര്‍ന്ന് കാണികളുടെ എണ്ണം വെട്ടിക്കുറക്കും. ടിക്കറ്റ് വില്പന നാളെ ആരംഭിക്കും.
ഇന്ത്യന്‍ പര്യടനത്തിനെത്തുള്ള ദക്ഷിണാഫ്രിക്കന്‍ ടീം അവരുടെ ആദ്യ മല്‍സരമാണ് കാര്യവട്ടത്ത് കളിക്കുക. ടി20 ആവേശത്തിന് പത്തുദിവസം മാത്രം ബാക്കി നില്‍ക്കെ സ്റ്റേഡിയം മല്‍സരത്തിന് സഞ്ജമായി. മൈതാനത്ത് പുതിയ പുല്ല് വെച്ചുപിടിപ്പിച്ചു. പിച്ചും സജ്ജമായി. അവസാന റോളിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. മല്‍സരത്തിന് കാണികളെ കഴിഞ്ഞ മല്‍സരങ്ങളിലേ പോലെ പ്രവേശിപ്പിക്കാനാവുകയില്ല. നിലവിലുള്ള കസരേകള്‍ കുറേയേറെ തകരാറിലായതിനാല്‍ കാണികളുടെ എണ്ണത്തില്‍ മൂവായിര മുതല്‍ അയ്യായിരം പേരുടെ കുറവ് വരും. ഈ അവസ്ഥയില്‍ നശിച്ചുകിടന്നിരുന്ന കസേരകളില്‍ കുറേയേറെ അറ്റകുറ്റപ്പണി നടത്തി. ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്പന. ടിക്കറ്റ നിരക്ക് നാളെ പ്രഖ്യാപിക്കുമെന്ന് കെ.എസി എ അറിയിച്ചു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ് ദക്ഷിണാഫ്രിക്കന്‍ നിര. ഏഷ്യാകപ്പില്‍ പുറത്തായ ഇന്ത്യക്കാകട്ടേ ലോകകപ്പിന് മുന്നോടിയായുള്ള സുപ്രധാന പരമ്പരയുമാണ്.് വിരാട് കോഹ്ലി ഫോം വീണ്ടെടുത്ത് ടീമിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നാളെ സുരേഷ് ഗോപി ടിക്കറ്റിന്‍റ ആദ്യ വില്പന നിര്‍വഹിക്കും. രാജസ്ഥാനന്‍ റോയല്‍സിന്‍റെയും ഇന്ത്യന്‍ എ ടീമിന്‍റെയും ക്യാപ്റ്റനായ സഞ്ജു സാംസണേ ടിക്കറ്റ് വില്പന വേദിയില്‍ ആദരിക്കും.